പിറവം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മജൂഷ് മാത്യൂസ് നയിക്കുന്ന ജാഥയ്ക്ക് പിറവത്ത് സ്വീകരണം നൽകി.
നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ സമ്മേളനം മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സാബു നരകാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ്, വിൽസൺ കെ. ജോൺ, പി.സി. ജോസ്, കെ. ആർ. പ്രദീപ്കുമാർ, ഷാജു ഇലഞ്ഞിമറ്റം, വർഗീസ് നാരേകാട്ട്, കെ. മത്തച്ചൻ, റെജി വീരമന, ആർ. ഹരി, മാത്യു കുന്നേൽ, ബിജു പാട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.